ഇ വാർത്ത | evartha
ശബരിമല സ്ത്രീപ്രവേശനം;സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ മനു അഭിഷേക് സിംഗ്വിയെ ചുമതലപ്പെടുത്തുമെന്ന് ദേവസ്വംബോർഡ്
കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും ദേവസ്വംപ്രസിഡന്റ് എ പത്മകുമാര്‍.മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിധി നടപ്പാക്കുന്ന സാഹചര്യങ്ങൾ സംബന്ധിച്ച് ഹൈക്കോടതിയിലും റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ശബരിമലയിൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽകുന്നത്. ശബരിമലയിലെ പ്രശ്നങ്ങളെ ചിലർ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നു. ഇതിൽ ദേവസ്വംബോർഡ് രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വംബോര്‍ഡ് യോഗത്തില്‍ നിന്നും എ രാഘവന് വിട്ടു നിന്നത് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായതിനാലാണെന്നും .
ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2OBmrOj
via IFTTT
No comments:
Post a Comment