തുടര്‍ച്ചയായി മാതൃകാ പെരുമാറ്റം ചട്ടം ലംഘിക്കുന്നു; മോദിയെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതില്‍ നിന്നും വിലക്കണമെന്ന് കമ്മീഷനോട് കോണ്‍ഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 23 April 2019

തുടര്‍ച്ചയായി മാതൃകാ പെരുമാറ്റം ചട്ടം ലംഘിക്കുന്നു; മോദിയെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതില്‍ നിന്നും വിലക്കണമെന്ന് കമ്മീഷനോട് കോണ്‍ഗ്രസ്

ഇ വാർത്ത | evartha
തുടര്‍ച്ചയായി മാതൃകാ പെരുമാറ്റം ചട്ടം ലംഘിക്കുന്നു; മോദിയെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതില്‍ നിന്നും വിലക്കണമെന്ന് കമ്മീഷനോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍നിന്നും രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. തുടര്‍ച്ചയായും വളരെ വ്യക്തമായും മാതൃകാ പെരുമാറ്റം ചട്ടം മോദി ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി ഇത്തരം ഒരു ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉന്നയിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി അറിയിച്ചു.

‘ഇന്ന് മോദി തന്‍റെ വോട്ടു രേഖപ്പെടുത്തിയ ശേഷം നീണ്ട ഘോഷയാത്ര നടത്തി പ്രസംഗിച്ചു. ഇതുപോലെ വളരെ വ്യക്തമായി ഇതുവരെ മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടിട്ടില്ല. അദ്ദേഹം വളരെ സാധാരണം എന്നപോലെ പെരുമാറ്റ ചട്ടം ലംഘിക്കുന്നു. മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും 48 മുതല്‍ 78 മണിക്കൂര്‍ വരെ വിലക്കാന്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്’- സിംഗ്‌വി പറയുന്നു.

പ്രധാനമന്ത്രി അഹമ്മദാബാദില്‍ തന്റെ വോട്ടു രേഖപ്പെടുത്തിയതിന് പിന്നാലെ പോളിംഗ് ബൂത്തില്‍ വെച്ച് തീവ്രവാദത്തിന്റെ ആയുധം ഐഇഡി എന്നതു പോലെ ജനാധിപത്യത്തിന്റെ ശക്തി വോട്ടര്‍ ഐഡി ആണെന്ന് മോദി പറഞ്ഞിരുന്നു. കുംഭമേളയില്‍ ഗംഗയില്‍ മുങ്ങുന്ന പ്രതീതിയാണ് വോട്ട് ചെയ്തപ്പോള്‍ തനിക്കുണ്ടായതെന്നും മോദി പറഞ്ഞിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha http://bit.ly/2GE2JMk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages