കോണ്‍ഗ്രസ് വനിതാ യുവ നേതാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 17 May 2019

കോണ്‍ഗ്രസ് വനിതാ യുവ നേതാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇ വാർത്ത | evartha
കോണ്‍ഗ്രസ് വനിതാ യുവ നേതാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വനിതാ യുവ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മ പഡേകനറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോലാറിൽ ബസവനബാഗവഡി ജില്ലയിലെ കൃഷ്ണാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജെഡിഎസിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു രേഷ്മ.
ഇവരുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

രേഷ്മയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി വിശദമായ അന്വേഷണം നടത്തുമെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം രേഷ്മയുടെ കൂടെ എഐഎംഐഎം പാര്‍ട്ടി നേതാവിനെ കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ എത്തുന്നതിനു മുൻപ് രേഷ്മ ജെഡിഎസിന്റെ വനിതാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. 2013ലെ തെരഞ്ഞെടുപ്പിൽ ദേവരാഹിപ്പരാഗി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha http://bit.ly/30rEV5Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages