ഇ വാർത്ത | evartha
എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയില്ല; സ്വയം ചെന്ന് മൊഴി നല്‍കുമെന്ന് ശരത് പവാര്‍

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകും. മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസില്‍ മൊഴിനല്‍കുന്നതിനായാണ് ഹാജരാകല്‍. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്നും ഇതുവരെ നോട്ടീസ് ലഭിച്ചില്ലെന്നും സ്വന്തംനിലയ്ക്ക് ഹാജരാകുകയാണെന്നും പവാര്‍ അറിയിച്ചിരുന്നു.
ഉച്ചയ്ക്ക് ശേഷമാകും പവാര്‍ ഹാജരാകുക.എന്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനുള്ള സാഹചര്യം പരിഗണിച്ച് മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പവാറിനും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും എതിരെ കേസ് എടുത്തതിനു പിന്നാലെ മുംബൈയില്‍ ഇ ഡി ഓഫിസിനു മുന്‍പില്‍ എന്‍സിപി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി പ്രതിഷേധം നടത്തിയിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2n9wpJz
via IFTTT
No comments:
Post a Comment