ഇ വാർത്ത | evartha
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നാവിസ് ; രാഹുല്‍ എത്രത്തോളം സംസാരിക്കുന്നുവോ അത്രത്തോളം ബിജെപിയുടെ വോട്ട് വര്‍ധിക്കും

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. രാഹുല്‍ എത്രത്തോളം സംസാരിക്കുന്നുവോ, അത്രത്തോളം മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന്റെ വോട്ട് വര്‍ധിക്കുമെന്നും, രാഹുല്‍ പാതിമനസോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.
2014 നിയമസഭാ തെരഞ്ഞടുപ്പില്‍ 42 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 24 സീറ്റുപോലും നേടില്ലെന്ന തിരിച്ചറിവു കൊണ്ടാണ് രാഹുല്‍ പ്രചാരണ സമയത്ത് വിദേശത്തു പോയത്. എന്നാല്‍ രാഹുലിനെ മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ് വിമര്‍ശിച്ചു. അപ്പോള്‍, രാഹുല്‍ തിരികെ വന്നു പഴയ കാര്യങ്ങള്‍ തന്നെ പറയുന്നു- യുവത്മല് ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ ഫഡ്നാവിസ് പറഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2nMjq1n
via IFTTT
No comments:
Post a Comment