ഇ വാർത്ത | evartha
പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി; വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലില്‍ എത്തിക്കാന്‍ അനുമതി

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ദല്‍ഹിയിലെ പ്രത്യേക കോടതി ഒക്ടോബര്‍ 17 വരെ നീട്ടി.എന്നാൽ അദ്ദേഹത്തിന് ദിവസത്തില്‍ ഒരു തവണ വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലിലെത്തിക്കാന്‍ അനുമതി നല്‍കി.
ചിദംബരത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അനുമതി നല്‍കിയത്. കേസിൽ ജാമ്യത്തിനായി നേരത്തെ ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഐഎന്‍എക്‌സ് മീഡിയ കേസിൽ പി ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്. പിന്നീടുള്ള സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2ni7rIE
via IFTTT
No comments:
Post a Comment