ഇ വാർത്ത | evartha
ബിഷപ്പ് ഫ്രാങ്കോ യുട്യൂബ് ചാനലുകളിലൂടെ അപമാനിക്കുന്നു; വനിതാ കമ്മീഷന് പരാതി നല്‍കി കന്യാസ്ത്രീ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ. ബലാത്സംഗക്കേസില്‍ ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയാണ് വീണ്ടും പരാതിയുമായെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
അനുയായികളുടെ സഹായത്തോടെ യുട്യൂബ് ചാനലുണ്ടാക്കി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവെന്ന് കന്യാസ്ത്രീ വ്യക്തമാക്കി.ദേശിയ- സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി. കൃസ്റ്റ്യന്‍ ടൈംസ് എന്ന യൂട്യൂബ് ചാനലിലാണ് അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ വന്നതെന്നു പറയുന്നു. ബലാത്സംഗ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണ് കൃസ്റ്റ്യന്‍ ടൈംസ്.
കന്യാസ്ത്രീയുടെ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയ്ക്ക് കുറവിലാങ്ങാട് പൊലീസ് സമന്‍സു നല്‍കി. നവംബര്‍ 11 ന് കോട്ടയം ജില്ലാ കോടതിയില്‍ ഹാജരാകണ മെന്നാണ് സമന്‍സ്. പൊലീസ് ജലന്ധറിലെത്തിയാണ് സമന്‍സ് നല്‍കിയത്.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2BB3wdC
via IFTTT
No comments:
Post a Comment