മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം; കെ എ എസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 1 November 2019

മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം; കെ എ എസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഇ വാർത്ത | evartha
മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം; കെ എ എസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരള അഡ്മിനിസ്ട്രെറ്റിവ് സർവീസ് (കെ എ എസ്) ലേയ്ക്കുള്ള പിഎസ്സിയുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ആദ്യ ഘട്ടത്തിൽ ഓഫീസര്‍( ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ കേരള പിഎസ് സിയുടെ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വർഷം ഡിസംബര്‍ നാലാം തിയതി ബുധനാഴ്ച രാത്രി 12. വരെയാണ് അപേക്ഷനല്‍കാനുള്ള അവസാന സമയം. സർവീസിന്റെ പ്രാഥമിക പരീക്ഷയില്‍ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍.

ഇതിൽ മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. പ്രാഥമിക പരീക്ഷ അടുത്ത വർഷം ഫെബ്രുവരിയില്‍ നടക്കും. മുഖ്യ പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും സമയം പിന്നീട് അറിയിക്കും. അപേക്ഷ ഫീസ് ഇല്ല.

പിഎസ്സി സൈറ്റിൽ വിഞ്ജാപനത്തിനൊപ്പം പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനങ്ങൾക്ക് 32 വയസും. പൊതുവിഭാഗത്തില്‍ നിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസും, ഒന്നാം ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസുമാണ് ഉയര്‍ന്ന പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2plhgXn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages