ഇ വാർത്ത | evartha
യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യമില്ല

കൊച്ചി: കോഴിക്കോട് വിദ്യാര്‍ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. അറസ്റ്റിലായ അലന് ഷുഹൈബിന്റേയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ജാമ്യം നല്‍കരുതെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. കേസില്‍ മൂന്നാമതൊരാള്‍ കൂടി പിടിയിലാകാനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന് വാദം.
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന്
ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/37FRjD8
via IFTTT
No comments:
Post a Comment