അയോധ്യയില്‍ വലിയ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്: സച്ചിന്‍ പൈലറ്റ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 22 November 2019

അയോധ്യയില്‍ വലിയ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്: സച്ചിന്‍ പൈലറ്റ്

ഇ വാർത്ത | evartha
അയോധ്യയില്‍ വലിയ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്: സച്ചിന്‍ പൈലറ്റ്

ദില്ലി: അയോധ്യയില്‍ വലിയ ക്ഷേത്രം നിര്‍മിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. സുപ്രിംകോടതി വിധി എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. അയോധ്യയില്‍ വലിയ ക്ഷേത്രം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

ആ തീരുമാനം സന്തോഷത്തോടെ ബഹുമാനിക്കുകയാണ് വേണ്ടത്. ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചത് രാജ്യത്തിന്റെ മാറുന്ന അന്തരീക്ഷത്തിന് തെളിവാണെന്നും അദേഹം വ്യക്തമാക്കി. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മിക്കുന്നതിന് കോണ്‍ഗ്രസ് അനുകൂലമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജോവാല അഭിപ്രായപ്പെട്ടിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2pMvQHC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages