ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം; നിതിന്‍ ഗഡ്കരി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 November 2019

ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം; നിതിന്‍ ഗഡ്കരി

ഇ വാർത്ത | evartha
ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം; നിതിന്‍ ഗഡ്കരി

‘ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തുവേണമെങ്കിലും സംഭവിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി. മഹാരാഷ്ട്രയില്‍ പുതിയ ബിജെപി സര്‍ക്കാര്‍ ഫ്‌ളോര്‍ ടെസ്റ്റ് പാസായെന്നും അദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞുറപ്പിച്ച എന്‍സിപിയിലെ അജിത് പവാറും സംഘവും അവസാനനിമിഷം കാലുമാറി ബിജെപിയ്ക്ക് രണ്ടാംതവണയും ഭരണത്തുടര്‍ച്ച നല്‍കിയത് ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ്.

ഇന്ന് ദേവേന്ദ്രഫട്‌നാവിസ് രണ്ടാംതവണയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് നിതിന്‍ ഗഡ്കരി ഈ മറുപടി നല്‍കിയത്. ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തുവേണമെങ്കിലും സംഭവിക്കാമെന്ന് . തന്റെ പ്രസ്താവനയുടെ പ്രാധാന്യം നിങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്’ എന്നാണ് അദേഹം മറുപടി നല്‍കിയത്.

ക്രിക്കറ്റിനെ പോലെയാണ് നിതിന്‍ഗഡ്കരിയും ബിജെപിയും രാഷ്ട്രീയത്തെ കാണുന്നതെന്ന് വേണം മനസിലാക്കാന്‍. അജിത് പവാറും ഫട്‌നാവിസും നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ സുസ്ഥിരമായിരിക്കുമെന്നും മറ്റ് സംഭവവികാസങ്ങള്‍ നോക്കികാണാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/37yxkWG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages