ഇ വാർത്ത | evartha
‘പൗരത്വഭേദഗതി കൊണ്ടുവന്ന നരേന്ദ്രമോദി ദൈവം’ ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവത്തോട് ഉപമിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ്‌സിങ് ചൗഹാന്‍. പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലിംഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അദേഹത്തിന്റെ പ്രസ്താവന.
‘ദൈവം നിങ്ങള്‍ക്ക് ജീവന്‍ നല്‍കി.അമ്മ നിങ്ങള്‍ക്ക് ജന്മംനല്‍കി. എന്നാല്‍ നരേന്ദ്രമോദിജി ,താങ്കള്‍ അവര്‍ക്ക് പുതിയജീവിതവും ബഹുമാനവും അന്തസ്സും നല്‍കി. നരേന്ദ്രമോദി ,അങ്ങ് ഭഗവാനേക്കാള്‍ ഒട്ടുംതാഴെയല്ല.” ഇതായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവന. സിന്ധി-പഞ്ചാബി സമൂഹങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2PR8VF3
via IFTTT
No comments:
Post a Comment