കോടിയേരിക്ക് പകരക്കാരനില്ല; ചുമതല പാര്‍ട്ടി സെന്ററിന് തന്നെ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 6 December 2019

കോടിയേരിക്ക് പകരക്കാരനില്ല; ചുമതല പാര്‍ട്ടി സെന്ററിന് തന്നെ

ഇ വാർത്ത | evartha
കോടിയേരിക്ക് പകരക്കാരനില്ല; ചുമതല പാര്‍ട്ടി സെന്ററിന് തന്നെ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താത്കാലിക പകരക്കാരന്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും അദേഹത്തിന്റെ ചികിത്സാകാലയളവില്‍ പാര്‍ട്ടി സെന്ററുകള്‍ ചുമതല വഹിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പിണറായി വിജയന്റെ മേല്‍നോട്ടവും ഉണ്ടാകുമെന്നാണ് വിവരം. ഒരു മാസത്തിന് ശേഷം തുടര്‍ചികിത്സകള്‍ക്കായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും യുഎസിലേക്ക് പോകുന്നതിനിടെ താത്കാലിക ചുമതലക്കാരനെ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് തീരുമാനിക്കുമെന്നായിരുന്നു വിവരം. എംവി ഗോവിന്ദന്റെ പേരായിരുന്നു ഈ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ കോടിയേരിക്ക് പകരക്കാരനാകാന്‍ താനായിട്ടില്ലെന്നും അദേഹം തുടരുമെന്നും എംവി ഗോവിന്ദനും വ്യക്തമാക്കി.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2Phcinr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages