ജാര്‍ഖണ്ഡില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ഇടത് മുന്നണി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 23 December 2019

ജാര്‍ഖണ്ഡില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ഇടത് മുന്നണി

ഇ വാർത്ത | evartha
ജാര്‍ഖണ്ഡില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ഇടത് മുന്നണി

ഇന്ന് പുറത്തുവന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ സിപിഐഎംഎല്ലിന്റെ വിനോദ് കുമാര്‍ സിംഗാണ് വിജയിച്ചത്. 2009ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇവര്‍ തന്നെയായിരുന്നു ഇവിടെ ജയിച്ചത്. അന്ന് ജെവിഎം സ്ഥാനാര്‍ത്ഥിയെ 6718 വോട്ടിന് തോല്‍പ്പിച്ചാണ് അന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പകഷെ സീറ്റ് നഷ്ടമായി. അന്ന് ബിജെപിയുടെ നാഗേന്ദ്ര മഹ്‌തോ 4339 വോട്ടിന് ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയായിരുന്നു. ഇക്കുറി സിപിഎം, സിപിഐ, സിപിഐഎംഎല്‍, മാര്‍ക്‌സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നീ നാല് പാര്‍ട്ടികളാണ് ഇടതുമുന്നണിയായി ജാര്‍ഖണ്ഡില്‍ മത്സരിച്ചത്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/395QB2Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages