പൗരത്വഭേദഗതി; കോട്ടയം നഗരസഭാ കൗണ്‍സിലില്‍ വാക്കേറ്റവും ബഹളവും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 21 December 2019

പൗരത്വഭേദഗതി; കോട്ടയം നഗരസഭാ കൗണ്‍സിലില്‍ വാക്കേറ്റവും ബഹളവും

ഇ വാർത്ത | evartha
പൗരത്വഭേദഗതി; കോട്ടയം നഗരസഭാ കൗണ്‍സിലില്‍ വാക്കേറ്റവും ബഹളവും

പൗരത്വഭേദഗതി നിയമത്തെ ചൊല്ലി കോട്ടയം നഗരസഭയില്‍ വാക്കേറ്റം. നിയമ ഭേദഗതിക്ക് എതിരെ ഇടത് ,വലത് അംഗങ്ങള്‍ പ്രമേയം പാസാക്കിയതിനെ ചൊല്ലി ബിജെപി അംഗങ്ങള്‍ രംഗത്ത് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.സിപിഐഎമ്മിന്റെ പ്രതിപക്ഷനേതാവ് സിഎന്‍ സത്യനേശനാണ് നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയത്. ഭരണപക്ഷമായ യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു.

ഇതോടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രമേയം പാസാക്കിയത് അജണ്ടയ്ക്ക് പുറത്ത് നിന്നാണെന്ന് ആരോപിച്ചാണ് ബിജെപി അംഗങ്ങള്‍ ബഹളം വെച്ചത്. ഇവര്‍ സിപിഐഎം അംഗങ്ങള്‍ ഇരിക്കുന്ന ഡയസിന്റെ ഭാഗത്തേക്ക് എത്തിയാണ് ബഹളം വെച്ചത്. തുടര്‍ന്ന് പ്രശ്‌നം വഷളായ സാഹചര്യത്തില്‍ കൗണ്‍സില്‍ പിരിച്ചുവിടുന്നതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/35MXqnB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages