പൗരത്വഭേദഗതിക്ക് എതിരെ നാളെ നിയമസഭയില്‍ പ്രമേയം;കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 30 December 2019

പൗരത്വഭേദഗതിക്ക് എതിരെ നാളെ നിയമസഭയില്‍ പ്രമേയം;കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍

ഇ വാർത്ത | evartha
പൗരത്വഭേദഗതിക്ക് എതിരെ നാളെ നിയമസഭയില്‍ പ്രമേയം;കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍

പൗരത്വഭേദഗതിക്ക് എതിരെ നാളെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കും. ഭരണ,പ്രതിപക്ഷ കക്ഷി മുന്നണികള്‍ ഒറ്റക്കെട്ടായി പ്രമേയത്തിന് പിന്തുണ നല്‍കും. പൗരത്വനിയമഭേദഗതിയെ കേരള ഗവര്‍ണര്‍ പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍. ബംഗാളിലേതിന് സമാനമായ സാഹചര്യമാണ് കേരളത്തിലും ഉണ്ടായിരിക്കുന്നത്.

ബംഗാളിലും ഗവര്‍ണര്‍ക്ക് എതിരെ നീങ്ങുകയാണ് സര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിന് എതിരെ നീങ്ങാനാവില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് സ്വീകരിച്ചത്. അതേസമയം നാളെ നിയമസഭയില്‍ പ്രമേയം പാസാക്കാനിരിക്കുന്ന കാര്യം അറിയില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആരിഫ് ഖാന്‍ അറിയിച്ചിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2rBFy0a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages