ഇ വാർത്ത | evartha
പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിര്; കേരളാ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി ബിജെപി എംപി

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവു. കേരളാ നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലിമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്നും വെള്ളിയാഴ്ച ചേരുന്ന അവകാശസമിതി യോഗം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളാ നിയമസഭയുടെ പ്രമേയം ഭരണഘടനപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും റാവു ആരോപിച്ചു.
അതേസമയം കേന്ദ്ര സർക്കാർ നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ കേരളം ആവശ്യപ്പെട്ടുണ്ട്.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/35hXyL7
via IFTTT
No comments:
Post a Comment