ഇ വാർത്ത | evartha
തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തം; നാളെ ഡിഎംകെയുടെ നേതൃത്വത്തിൽ മഹാറാലി

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ ചെന്നൈയിലെ ബസന്ത് നഗറില്‍ നിരവധി സംഘടനകളുടെ നേതൃത്വത്തിലുള്ള സമരം ആരംഭിച്ചു. ഇതിൽ പ്രശസ്ത സിനിമ സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ‘നീലം’ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ പങ്കെടുക്കുന്നുണ്ട്.
ചെന്നൈ ബസന്ത് നഗര്‍ ബീച്ചിലാണ് ആദ്യം സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പോലീസ് ഇടപെട്ട് സ്ഥലം മാറ്റുകയായിരുന്നു. നാളെയാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പ്രതിഷേധമായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മഹാറാലി നടക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇതിൽ സംസ്ഥാനത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അണിചേരും എന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതിനാല്‍ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മെയില്‍ വഴി അറിയിപ്പ് നല്‍കി.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2EHNOP4
via IFTTT
No comments:
Post a Comment