ഇ വാർത്ത | evartha
‘അന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’ ;ഐഷ റെന്നക്കെതിരെ ഇടത് പ്രവര്‍ത്തകരുടെ പരാമര്‍ശം വിവാദമാകുന്നു

മലപ്പുറം:പൗരത്വഭേദഗതിക്ക് എതിരെ കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണറാലിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിനി ഐഷ റെന്നയ്ക്ക് എതിരെ സിപിഐഎം പ്രവര്‍ത്തകരുടെ പരാമര്‍ശം വിവാദമാകുന്നു. ‘അന്റെ അഭിപ്രായം വീട്ടില്‍ പോയി പറയണം’ എന്നാണ് ഇടത് പ്രവര്‍ത്തകര്‍ ഐഷ റെന്നയുടെ അഭിപ്രായപ്രകടനത്തെ കുറിച്ച് പ്രസ്താവിച്ചത്. പൗരത്വപ്രതിഷേധങ്ങളുടെ ഭാഗമായി യുപിയിലും ദില്ലിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തവരെയും മോചിപ്പിക്കണമെന്ന് ഐഷ റെന്ന ആവശ്യപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്.
സ്ത്രീകളുടെ അഭിപ്രായപ്രകടനങ്ങളെ അടിച്ചൊതുക്കാനുള്ള പ്രവണതയാണ് ഇടത് പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം ഐഷയുടെ അഭിപ്രായപ്രകടനത്തെയല്ല സംയുക്ത പ്രക്ഷോഭ വേദിയില്‍ സ്വന്തം രാഷ്ട്രീയം കടത്തിവിടാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധിച്ചത് എന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിരെ കടുത്ത എതിര്‍പ്പാണ് സമൂഹമാധ്യമങ്ങളിലും നേരിടുന്നത്. അതേസമയം ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം ജില്ലാ സമിതി അറിയിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2rBJUEC
via IFTTT
No comments:
Post a Comment