ഇ വാർത്ത | evartha
‘ഉള്ളി ക്ഷാമത്തിന് കാരണം കരിഞ്ചന്ത’കേന്ദ്രഭക്ഷ്യവകുപ്പ് മന്ത്രിക്കെതിരെ കോടതി കേസെടുത്തു

പാട്‌ന: ഉള്ളിവിലയില്‍ തെറ്റിദ്ധാരണജനകമായ പരാമര്‍ശം നടത്തിയ കേന്ദ്രഭക്ഷ്യ വകുപ്പ് മന്ത്രി രാംവിലാസ് പസ്വാന് എതിരെ കോടതി കേസെടുത്തു. മുസാഫര്‍ സ്വദേശി രാജു നെയ്യാറിന്റെ പരാതിയിലാണ് മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. കരിഞ്ചന്ത കാരണമാണ് ഉള്ളിവല വര്‍ധിക്കുന്നതെന്ന പ്രസ്താവനയാണ് കുരുക്കായത്. ഈ പരാമര്‍ശം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ പസ്വാനെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
പട്‌നയില്‍ ഉള്ളിവല കിലോയ്ക്ക് നൂറുരൂപയ്ക്ക് മുകളിലാണ്. ഉള്ളിവിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചകള് രാജ്യത്ത് ചൂടുപിടിക്കുന്നതിനിടെയാണ് ഭക്ഷ്യവകുപ്പ്മന്ത്രി തന്നെ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയേണ്ട ഉത്തരവാദിത്തവും ഭക്ഷ്യവകുപ്പിനാണ് എന്നിരിക്കെയാണ് വിപണിയിലെ ഉള്ളിക്ഷാമം സംബന്ധിച്ച മന്ത്രിയുടെ ന്യായീകരണം. ഈ വര്‍ഷത്തെ ഖാരിഫ് വിളയില്‍ നേരിട്ട ഇടിവാണ് ഉള്ളിക്ഷാമത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. തുര്‍ക്കി അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2YrfBfP
via IFTTT
No comments:
Post a Comment