ജാമിഅയിലെ പൊലീസ് നരനായാട്ട്; ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 16 December 2019

ജാമിഅയിലെ പൊലീസ് നരനായാട്ട്; ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇ വാർത്ത | evartha
ജാമിഅയിലെ പൊലീസ് നരനായാട്ട്; ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ജാമിഅ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ ഭീകരമായ അതിക്രമങ്ങള്‍ക്ക് എതിരെ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇവ ചീഫ് ജസ്റ്റിസ് എസ് എ ബോംബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്ക്,പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മകളാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ജാമിഅ സംഭവം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കുക, പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ഇപ്പോഴും പൊലീസ് തടങ്കലിലുള്ള വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്നും ഹര്‍ജിയിലുണ്ട്. അതേസമയം അലിഗഡ്,ജാമിഅ സര്‍വകലാശാലകളിലെ പൊലീസ് നടപടിയില്‍ രാഷ്ട്രപതിയ്ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. പൗരത്വഭേദഗതി ബില്ലില്‍ സമാധാനമായി പ്രതിഷേധിച്ച ജാമിഅ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ അക്രമങ്ങളാണ് ദില്ലി പൊലീസ് അഴിച്ചുവിട്ടത്. പൊലീസ് ക്യാമ്പസിന് സമീപത്തെ ബസുകള്‍ തീവെച്ചതും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വെടിയുതിര്‍ത്ത ദൃശ്യങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/38KHnsE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages