ഇ വാർത്ത | evartha
പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനു വിട്ടു

ഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ട് സുപ്രിം കോടതി ഉത്തരവ്. ചിഫ് ജസ്റ്റിസ് എസ് എ ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. പൗരത്വ നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്ജികളിന്മേല് മറുപടി നല്കാന് കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച്ചത്തെ സമയവും കോടതി നല്കി. കേസ് ഇനി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
രണ്ടാഴ്ചയ്ക്കകം ഹര്‍ജികളില്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോള്‍, എണ്‍പതിലധികം ഹര്‍ജികളുണ്ടെന്നും, അതിനെല്ലാം മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് കേന്ദ്രത്തിന് മറുപടി നല്കാന് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/36f75Tz
via IFTTT
No comments:
Post a Comment