ഇ വാർത്ത | evartha
വീട് വാടകയ്ക്ക് എടുത്ത് ലഹരിക്കച്ചടവം; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കളമശേരിയില്‍ ലഹരിമരുന്ന് കച്ചടവം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശികളായ റിന്‍ഷാദ്,അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കളമശേരിയില്‍ വീട് വാടകക്ക് എടുത്ത് ലഹരിക്കച്ചവടം നടത്തിവരികയായിരുന്നു.ഇവരില്‍ നിന്ന് എല്‍എസ്ഡി, എംഡിഎംഎ, ഹാഷിഷ് ഓയില്‍ തുടങ്ങി മുന്തിയ ലഹരി മരുന്നുകളായിരുന്നു പ്രതികള്‍ കച്ചവടം നടത്തിയിരുന്നത്. ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിക്കുന്ന ലഹരി മരുന്ന് കളമശേരിയിലെ വാടക വീട്ടില്‍ സൂക്ഷിക്കുകയാണ് പതിവ്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് മയക്ക് മരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികള്‍. ഇവര്‍ മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/30HFQQs
via IFTTT
No comments:
Post a Comment