ശിവസേനയെ നേരിടാന്‍ പുതിയ കാവിക്കൊടിയുമായി രാജ്താക്കറെ;രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച് മകനും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 23 January 2020

ശിവസേനയെ നേരിടാന്‍ പുതിയ കാവിക്കൊടിയുമായി രാജ്താക്കറെ;രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച് മകനും

ഇ വാർത്ത | evartha
ശിവസേനയെ നേരിടാന്‍ പുതിയ കാവിക്കൊടിയുമായി രാജ്താക്കറെ;രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച് മകനും

മഹാരാഷ്ട്രയില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങി എംഎന്‍എസ് നേതാവ് രാജ് താക്കറെ. ഹിന്ദുത്വവാദത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് രാജ് താക്കറെയുടെ രണ്ടാം വരവ്. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)പുതിയ കൊടി അവതരിപ്പിച്ചു. കാവി നിറത്തിലുള്ളതാണ് പുതിയ കൊടി. ഗോരേഗാവിലെ നെസ്‌കോ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജന്മദിനമായ ജനുവരി 23നാണ് പാര്‍ട്ടിക്ക് പുതിയ മാനം കൈവന്നതെന്നതും ശ്രദ്ധേയമാണ്.

കാവി നിറത്തിലുള്ള കൊടിയില്‍ ഛത്രപതി ശിവജിയുടെ രാജമുദ്രയും പാര്‍ട്ടിയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. വേദിയില്‍ സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചതും ശ്രദ്ധേയമായി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സവര്‍ക്കറുടെ ചിത്രം വേദിയില്‍ ഇടംപിടിക്കുന്നത്. രാജ് താക്കറെയുടെ മകന്‍ അമിത് രാജ് താക്കറെയുടെ രാഷ്ട്രീയ പ്രവേശനത്തിനും ചടങ്ങ് വേദിയായി.ബിജെപിയുമായി രഹസ്യധാരണയിലൂടെ സഹകരിച്ച് മുമ്പോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതേതുടര്‍ന്നാണ് ശിവസേനയ്ക്ക് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ എംഎന്‍എസ് രംഗത്തിറങ്ങിയിരിക്കുന്നത്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/37lwqg3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages