പൗരത്വഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കില്ല,ജനങ്ങള്‍ സാക്ഷി,നാട് സാക്ഷി: മുഖ്യമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 16 January 2020

പൗരത്വഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കില്ല,ജനങ്ങള്‍ സാക്ഷി,നാട് സാക്ഷി: മുഖ്യമന്ത്രി

ഇ വാർത്ത | evartha
പൗരത്വഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കില്ല,ജനങ്ങള്‍ സാക്ഷി,നാട് സാക്ഷി: മുഖ്യമന്ത്രി

മലപ്പുറം: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. മലപ്പുറത്ത് ഇകെ വിഭാഗം സമസ്ത സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാനുള്ള ഒരു എന്യുമെറേഷന്‍ പ്രവര്‍ത്തനവും കേരളത്തില്‍ നടക്കില്ല. ഒരു കരുതല്‍ തടങ്കല്‍ പാളയവും ഈ കേരളത്തില്‍ ഉണ്ടാകില്ല. ഇത് ജനം സാക്ഷി, നമ്മുടെ നാട് സാക്ഷി, ഈ നാട് ഈ സര്‍ക്കാരില്‍ അര്‍പ്പിച്ച ഉത്തരവാദിത്തം ഞങ്ങള്‍ നിറവേറ്റും. അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടാകണം.- മുഖ്യമന്ത്രി പറഞ്ഞു.

‘ഇതു കേരളമാണ്, മതനിരപേക്ഷതയുടെ കോട്ടയാണ്. ഈ മതനിരപേക്ഷതയുടെ കോട്ട ഒരു ശക്തിക്കും തകര്‍ക്കാനാകില്ല. നമുക്ക് ഒന്നായി നീങ്ങാം. ഒന്നായി നീങ്ങുമ്പോള്‍ ഒരു കൂട്ടരെ മാത്രം നാം മാറ്റിനിര്‍ത്തേണ്ടതുള്ളൂ. അത് വര്‍ഗീയ ശക്തികളും തീവ്രവാദ ചിന്താഗതിക്കാരുമാണ്. മറ്റെല്ലാവരും കൂടി ഒന്നിച്ചുനീങ്ങാം. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാടിന്റെ ചരിത്രത്തിലൂന്നിനിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്, ഇവിടെ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/38dwxdm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages