അമിത്ഷായെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച് മമത - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 15 February 2020

അമിത്ഷായെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച് മമത

ഇ വാർത്ത | evartha
അമിത്ഷായെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച് മമത

ദില്ലി: പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ ദില്ലി തെരഞ്ഞുടപ്പിലെ പരാജയത്തിനു കാരണമായിരിക്കാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനരര്‍ജി. രോഗി മരിച്ചതിന് ശേഷം പരിശോധനക്ക് വരുന്ന വിഡ്ഢിയെ പോലെയാണ് അമിത് ഷാ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലമെന്ന വിധത്തിലുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് ഇന്ത്യ-പാക് മത്സരം പോലയാണ് എന്ന തരത്തിലുള്ള പ്രയോഗങ്ങളും ഒഴിവാക്കേണ്ടിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇത്തരം പരമാര്‍ശങ്ങളില്‍നിന്ന് അകലം പാലിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതെന്നും ഇതെല്ലാം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.തങ്ങളോട് യോജിക്കാത്തവരെ വെടിവെക്കാനാണ് ഇപ്പോള്‍ ചിലര്‍ ആവശ്യപ്പെടുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. ജനങ്ങളെ പ്രകോപിപ്പിച്ചതിന് ശേഷം ഇപ്പോഴത് തെറ്റായിരുന്നു എന്ന് പറയുന്നതു കൊണ്ട് എന്തു കാര്യമെന്ന് മമത ചോദിച്ചു

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2u3XmT2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages