ഇ വാർത്ത | evartha
കേരളത്തിൽ മൂന്നാമതും കൊറോണ സ്ഥിരീകരണം : വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം∙ വുഹാനില്‍നിന്നു തിരിച്ചെത്തിയ ഒരു വിദ്യാര്‍ഥിക്കുകൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണ്.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്തേയും രാജ്യത്തേയും മൂന്നാമത്തെ കൊറോണ കേസാണിത്. ആരോഗ്യമന്ത്രി നിയമസഭയിലാണ് മൂന്നാമത്തെയാളുടെ വിവരം നല്‍കിയത്. കൊറോണ സ്ഥിരീകരിച്ച മൂന്നു പേരും സഹപാഠികൾ ആണെന്നാണു വിവരം. ഇവർ ഒരുമിച്ചാണ് ചൈനയിൽനിന്നു തിരിച്ചെത്തിയത്.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2ScLu99
via IFTTT
No comments:
Post a Comment