കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 24 February 2020

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

ഇ വാർത്ത | evartha
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു.വയനാട് കമ്പളക്കാട് കുന്നന്‍ ഉളിയില്‍ മിദ്‌ലാജ് (24) ആണ് പിടിയിലായത്. പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണം പോലീസ് കണ്ടെടുത്തിരുന്നു.കഴിഞ്ഞ ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ഷാര്‍ജയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി രാമനാട്ടുകര പാലത്തിനു സമീപം ഇറക്കിവിടുകയായിരുന്നു.

കേസില്‍ വയനാട്, കോഴിക്കോട് സ്വദേശികളായ പ്രവീണ്‍, ഹര്‍ഷദ്, മുഹ്സിന്‍, അര്‍ഷദ്, ഫഹദ്, സബിന്‍ റാഷിദ്, വിഘ്നേഷ്, ഷൗക്കത്ത്, സ്വര്‍ണം വില്‍പന നടത്താന്‍ സഹായിച്ച മഹാരാഷ്ട്ര സ്വദേശി അശോക് സേട്ട് എന്നീ ഒമ്പത് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് പടിഞ്ഞാറത്തറയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് മിദ്ലാജിനെ പിടികൂടിയത്.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2HOtRI4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages