ഇ വാർത്ത | evartha
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠനയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കളക്ടര്‍

തൃശൂര്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പഠനയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാകളക്ടര്‍. തൃശൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലാകളക്ടറുടെ ഉത്തരവ്. കൊറോണ വൈറസ് ബാധയ്ക്ക് എതിരെ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കൂടുതല്‍ പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് താത്കാലികമായി ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പഠനയാത്രകള്‍ ഒഴിവാക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2tyi65a
via IFTTT
No comments:
Post a Comment