ചെമ്പരിക്ക ഖാസിയുടേത് അസ്വാഭാവിക മുങ്ങിമരണം; സിബിഐ റിപ്പോര്‍ട്ട് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 2 February 2020

ചെമ്പരിക്ക ഖാസിയുടേത് അസ്വാഭാവിക മുങ്ങിമരണം; സിബിഐ റിപ്പോര്‍ട്ട്

ഇ വാർത്ത | evartha
ചെമ്പരിക്ക ഖാസിയുടേത് അസ്വാഭാവിക മുങ്ങിമരണം; സിബിഐ റിപ്പോര്‍ട്ട്

കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണം അസ്വാഭാവിക മുങ്ങിമരണമെന്ന് തിരുത്തി സിബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ട്. ഒരു മാസം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ അദേഹം ആത്മഹത്യ ചെയ്തുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ഇത് തിരുത്തിയാണ് പുതിയ റിപ്പോര്‍ട്ട്.മരണം കൊലപാതകമാണെന്ന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അബദ്ധത്തില്‍ കടലില്‍ വീഴാനുള്ള സാധ്യത കൂടി ചൂണ്ടിക്കാട്ടിയാണ് അസ്വാഭാവിക മരണമെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മരണം ആത്മഹത്യയാണെന്ന കണ്ടെത്തല്‍ കോടതി പോലും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മരണം അസ്വഭാവികമാകാമെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.ഗുരുതരമായ രോഗംമൂലം വിഷമിച്ചിരുന്ന ഖാസി കടലില്‍ ചാടി മരിച്ചു എന്ന നിലയിലാണ് ആദ്യ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ചു കുടുംബവും വിവിധ സംഘടനകളും പ്രക്ഷോഭത്തിലാണ്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2uTmOdX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages