ഇ വാർത്ത | evartha
Breaking: ‘ഇന്ത്യൻ 2’ ഷൂട്ടിംഗിനിടെ ക്രെയിന്‍ പൊട്ടിവീണ് മൂന്ന് പേർ മരിച്ചു

ചെന്നൈ: കമൽഹാസന്‍ നായകനാകുന്ന ‘ഇന്ത്യൻ 2’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു.
പൂനമല്ലി ഇവിപി സ്റ്റുഡിയോ ലൊക്കേഷനില്‍ ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ക്രെയിൻ പൊട്ടിവീണാണ് അപകടമുണ്ടായത്. സാങ്കേതിക പ്രവര്‍ത്തകരായ ഇവര്‍ പൊട്ടിവീണ ക്രെയിനിന് അടിയില്‍ പെടുകയായിരുന്നു. അപകട സമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്ത് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയ്ക്ക് വച്ച് ബജറ്റ് സംബന്ധിച്ച അഭിപ്രായ ഭിന്നതമൂലം നിര്‍ത്തിവച്ചിരുന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകൻ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. കാജൽ അഗർവാൾ, രാകുൽ പ്രീത്, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ദില്ലി ഗണേഷ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റ് പ്രമുഖ താരങ്ങള്‍.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/39P05iw
via IFTTT
No comments:
Post a Comment