അതിഥികളെ തെരുവിലിറക്കി വിടുന്നതാണോ നമ്മുടെ സംസ്കാരം വി​ദേ​ശി​ക​ളെ അ​ക​റ്റി നി​ർ​ത്തുന്നതിനെതിരെ പ്രതികരിച്ച് മോഹൻലാൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 18 March 2020

അതിഥികളെ തെരുവിലിറക്കി വിടുന്നതാണോ നമ്മുടെ സംസ്കാരം വി​ദേ​ശി​ക​ളെ അ​ക​റ്റി നി​ർ​ത്തുന്നതിനെതിരെ പ്രതികരിച്ച് മോഹൻലാൽ

ഇ വാർത്ത | evartha
അതിഥികളെ തെരുവിലിറക്കി വിടുന്നതാണോ നമ്മുടെ സംസ്കാരം വി​ദേ​ശി​ക​ളെ അ​ക​റ്റി നി​ർ​ത്തുന്നതിനെതിരെ പ്രതികരിച്ച് മോഹൻലാൽ

കോ​വി​ഡ് 19 ഭീ​തി​യെ തു​ട​ർ​ന്ന് വി​ദേ​ശ വി​ദേശ സ​ഞ്ചാ​രി​ക​ളെ ജ​നം ‘പേ​ടി​യോടെയാണ് നോക്കികാണുന്നത്. കോ​വി​ഡ് പേ​ടി​യി​ൽ മി​ക്ക ഹോ​ട്ട​ലു​ക​ളും ലോ​ഡ്ജു​ക​ളും വി​ദേ​ശി​ക​ൾ​ക്കു​നേ​രെ വാ​തി​ൽ കൊ​ട്ടി​യ​ട​ക്കു​ന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മു​റി ത​രി​ല്ലെ​ന്ന്​ പ​റ​ഞ്ഞ് വ​നി​ത​ക​ൾ ഉ​ൾ്പ്പെ​ടെ ഇറക്കി വിടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സ്ഥ​ല​പ​രി​ച​യ​മോ ആ​ൾ​പ​രി​ച​യ​മോ ഇ​ല്ലാ​തെ രാ​ത്രി​യിൽ വിദേശ സഞ്ചാരി ശ്മശാനത്തിൽ കിടന്നുറങ്ങിയ വാർത്തയും പുറത്തു വന്നിരുന്നു. നിലവിലെ ഈ സാഹചര്യങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രതാരം മോഹൻലാൽ. തന്റെ ബ്ലോ​ഗിലൂടെയാണ് വിദേശികൾക്ക് മലയാളികൾ ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത വിലക്കിനെതിരെ മോഹൻലാൽ പ്രതിഷേധമറിയിച്ചിരിക്കുന്നത്.

സമൂഹനന്മയ്ക്കായി ക്വാറന്റീനിൽ കഴിയുന്നവരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?വിദേശികളെ നമ്മൾ എങ്ങനെ പരിപാലിക്കണമെന്നും പ്രമുഖ മാധ്യമത്തിന് മോഹൻലാൽ എഴുതിയ കുറിപ്പ്.

ഇറ്റലിയിൽ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് ഹോട്ടലുകൾ മുറി കൊടുക്കാതെ വന്നപ്പോൾ സെമിത്തേരിയിൽ കിടന്ന് ഉറങ്ങേണ്ടിവന്നു എന്ന വാർത്ത കണ്ടു. ഒരു മരണവാർത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്തെത്തിയ അർജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാർത്തകൂടി വായിച്ചു തീരുമ്പോൾ വേദന ഇരട്ടിയാകുന്നു.

ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാൻ വരുന്നവരാകും. അവരോടു നമ്മൾ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടെത്താൻ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ല. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്കു വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാൽ നമുക്കു താങ്ങാനാകുമോ?

വിദേശത്തുനിന്നെത്തി രോഗമില്ലാതിരുന്നിട്ടും ഈ നാടിനുവേണ്ടി സ്വയം ക്വാറന്റീനിൽ പോയ ഒരാളെ പരിസരത്തുള്ളവർ ചേർന്നു ഫ്ലാറ്റിൽ പൂട്ടിയിട്ടതും ഇതോടൊപ്പം വായിക്കണം. പേടികൊണ്ടു ചെയ്തുപോയതാണെന്നു പറയുന്നവർ കാണും. ഈ പൂട്ടിയിട്ടവർക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? അവരെല്ലാം പുറത്തിറങ്ങി സഞ്ചരിക്കുന്നവരല്ലേ. ഇതാർക്കും ഒരുനിമിഷം കൊണ്ടു തടയാൻ പറ്റുന്നതല്ല. സമ്പത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ദൂരം പാലിക്കുകയും കൂട്ടായ്മ ഉപേക്ഷിക്കുകയും ചെയ്യണമെന്നു പറയുമ്പോൾ മനസ്സിന്റെ ദൂരവും കൂട്ടായ്മയും പതിന്മടങ്ങു കൂട്ടണം എന്നുകൂടി മനസ്സിലാക്കണം.

അടച്ച മുറിയിൽ കഴിയുന്ന എല്ലാവരും രോഗികളല്ല. അവർ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ‘ഒളിച്ചോടി’ ഈ നാട്ടിലേക്കിറങ്ങിയാൽ തടയാനാകുമോ? അവരിൽ രോഗമുള്ളവർ രോഗം പടർത്തിയാൽ എത്രത്തോളം തടയാനാകും? അതുകൊണ്ടുതന്നെ, ഓരോ മുറിക്കുള്ളിലും ഉള്ളത് നമുക്കുവേണ്ടി സ്വയം ‘ബന്ധനസ്ഥരായവരാണ്’.

ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട് – ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം ചേർന്ന വലിയൊരു സംഘം. അവരെല്ലാം നെഞ്ചൂക്കോടെ തടഞ്ഞുനിർത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളിലേക്കു വരാമായിരുന്ന വൈറസുകളെയാണ്. സാനിറ്റൈസർ ഉപയോഗിച്ചു കൈ തുടച്ചും വിദേശത്തുനിന്നു വന്നവരെ ഇറക്കിവിട്ടും സുരക്ഷിതരെന്നു കരുതിയിരിക്കുന്നവർ ഓർക്കേണ്ടത് ഈ സൈന്യത്തെക്കുറിച്ചാണ്. ത്യാഗം എന്ന വാക്ക് അവർ ചെയ്യുന്ന ജോലിക്കുള്ള വളരെ ചെറിയ പ്രതിഫലമാകും. അവരതിനു തയാറാകുന്നതു നമുക്കു വേണ്ടിയാണ്, അവർക്കു വേണ്ടിയല്ല. എന്തു വന്നാലും നേരിടുമെന്ന ചങ്കുറപ്പോടെ…

ദേവാലയങ്ങൾ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാർഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിനു വേണ്ടി. കാരണം, ഇതിൽനിന്നു നമുക്കു മാത്രമായൊരു രക്ഷയില്ല. മുറിയിൽ അടച്ചിരിക്കുന്നവർക്കു ഭക്ഷണമെത്തിക്കുന്ന ആശാ വർക്കർമാരും കുടുംബശ്രീക്കാരുമെല്ലാം ഉയർത്തിപ്പിടിക്കുന്നത് ഈ നാടിന്റെ യശസ്സാണ്. അവരെപ്പോലുള്ളവരുള്ള നാട്ടിലാണു ജീവിക്കുന്നതെന്നു ഞാൻ അഭിമാനത്തോടെ പറയുന്നു.

മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേർത്തു നിർത്തേണ്ട സമയമാണിത്. പുറത്താക്കപ്പെടുകയും അകറ്റിനിർത്താൻ നോക്കുകയും ചെയ്യുന്ന ഓരോരുത്തർക്കും സ്വപ്നങ്ങളുണ്ടെന്നു നമുക്കോർക്കാം; നാം കാണുന്നതു പോലുള്ള വലിയ സ്വപ്നങ്ങൾ. നമുക്കോരോരുത്തർക്കും പറയാൻ കഴിയണം, കയ്യെത്തും ദൂരത്തു ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന്. ഈ വൈറസ് ദിവസങ്ങൾക്കു ശേഷം നാം പരസ്പരം വാരിപ്പുണരുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യും. ദേഹം മുഴുവൻ നീലവസ്ത്രത്തിൽ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകൾ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരർഥത്തിൽ പറഞ്ഞാൽ കൈക്കുഞ്ഞിനെപ്പോലെ എന്ന നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2vz4tDM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages