ഇ വാർത്ത | evartha
ഒരു ജീവനക്കാരന് കൊറോണ; ഫാക്ടറി പൂര്‍ണമായും ക്വാറന്റൈല്‍ ചെയ്തു

നോയിഡ: നോയിഡയില്‍ തുകല്‍ഫാക്ടറിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ മുഴുവന്‍ ആളുകളെയും ക്വാറന്റൈല്‍ ചെയ്തു. യുപി മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം പുറത്തുവിട്ടത്. വൈറസ് ബാധ ഏറ്റവും കൂടുതലുള്ള ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തു തിരിച്ചെത്തിയ ദല്‍ഹി സ്വദേശിക്കാണു കൊറോണ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചയാളെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഉത്തര്‍പ്രദേശ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2wY6WYs
via IFTTT
No comments:
Post a Comment