ഇ വാർത്ത | evartha
സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള ആറ് പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ദമ്പതികളുടെ വൃദ്ധമാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടുവന്ന കോട്ടയം സ്വദേശികള്‍ക്കും മറ്റ് രണ്ടു കുടുംബ സുഹൃത്തുക്കള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ട ജില്ലയില്‍ രോഗബാധ സംശയിച്ച് 19 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ കുടുംബവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ആറ് പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചത്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2xqfeZE
via IFTTT
No comments:
Post a Comment