ഇ വാർത്ത | evartha
സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിച്ച് പ്രധാനമന്ത്രി മോദി

സോഷ്യല്‍മീഡിയയില്‍ എപ്പോഴും സജീവമാണ് പ്രധാനമന്ത്രി മോദി. എന്നാല്‍ ഇനി മുതല്‍ അത് വേണ്ടെന്നാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. താത്കാലികമായി സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനാണ് അദേഹത്തിന്റെ തീരുമാനം. ട്വിറ്റര്‍ വഴിയാണ് അദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക്,ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം,യൂട്യൂബ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചാണ് താന്‍ ഞായറാഴ്ച മുതല്‍ ആലോചിക്കുന്നതെന്ന് അദേഹം പോസ്റ്റിലൂടെ അറിയിച്ചു.
സര്‍ക്കാരിന്റെ പദ്ധതികള്‍, നിലപാടുകള്‍,പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ അടക്കമുള്ളവ സ്ഥിരമായി പ്രസിദ്ധീകരിച്ചും അഭിപ്രായങ്ങള്‍ എഴുതിയും എപ്പോഴും സജീവമാണ് അദേഹത്തിന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍. അദേഹത്തിന്റെ പല ട്വീറ്റുകളും എഫ്ബി പോസ്റ്റുകളും ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആലോചന അന്തിമ തീരുമാനമായി മാറുമോ എന്നാണ് അദേഹത്തിന്റെ ഫോളോവേഴ്‌സ് ഉറ്റുനോക്കുന്നത്. എല്ലാ പേജുകളിലും കോടിക്കണക്കിന് ആളുകളാണ് അദേഹത്തിന്റെ ഫോളോവേഴ്‌സ്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2TqQpEc
via IFTTT
No comments:
Post a Comment