മദ്യം കിട്ടാനില്ല; ഒടുവിൽ പെയിന്റ് വാര്‍നിഷില്‍ വെള്ളം ചേര്‍ത്ത് കുടിച്ച മൂന്നുപേർ മരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 6 April 2020

മദ്യം കിട്ടാനില്ല; ഒടുവിൽ പെയിന്റ് വാര്‍നിഷില്‍ വെള്ളം ചേര്‍ത്ത് കുടിച്ച മൂന്നുപേർ മരിച്ചു

ഇ വാർത്ത | evartha
മദ്യം കിട്ടാനില്ല; ഒടുവിൽ പെയിന്റ് വാര്‍നിഷില്‍ വെള്ളം ചേര്‍ത്ത് കുടിച്ച മൂന്നുപേർ മരിച്ചു

ചെന്നൈ: ലോക് ഡൗണിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് മൂന്നു പേർ കൂടി ജീവനൊടുക്കി. പെയിന്റ് വാർണീഷിൽ വെള്ളം ചേർത്ത് കുടിച്ച മൂന്നു പേരാണ് മരിച്ചത്.ചെന്നൈ ചെങ്കൽ പേട്ട് ജില്ലയിൽ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്.

ഇവർ മൂവരും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു. 21 ദിവസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതിന് പിന്നാലെയാണ്‌ ഇവര്‍ക്ക് മദ്യം കിട്ടാതെയായത്. ഇതോടെയാണ് പെയിന്റ് വാര്‍നിഷില്‍ വെള്ളമൊഴിച്ച്‌ കുടിച്ചത്. 

മൂവരും കുഴഞ്ഞു വീണു.ഒരാള്‍ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മറ്റ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെ മരണം ഉറപ്പാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുതുക്കോട്ട ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.ആഫ്റ്റര്‍ ഷേവ് ലോഷന്‍ വെള്ളം കലര്‍ത്തി കുടിച്ച മൂന്ന് പേരാണ് രണ്ട് ദിവസം മുന്‍പ് മരിച്ചത്.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2XdXyLu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages