ഇ വാർത്ത | evartha
കൊറോണയ്ക്കെതിരായ യുദ്ധം രാജ്യത്ത് ജനകീയ മുന്നേറ്റമായെന്ന് പ്രധാനമന്തി

ഡൽഹി; കൊറോണയെ പ്രതിരോധിക്കാൻ രാജ്യം നടത്തുന്ന പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിനെ തുരത്താനുള്ള യുദ്ധം രാജ്യത്ത് ജനകീയ മുന്നേറ്റമായി മാറിയെന്ന് മോദി പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാതിലൂടെയാണ് പരാമർശം. കോവിഡ് തന്റെ പ്രദേശത്ത് വരില്ലെന്ന് ആരും കരുതരുത്. നിതാന്ത ജാഗ്രത വേണം. ലോകം നമ്മെ പഠിപ്പിക്കുന്നത് ഇതാണെന്നും മോദി പറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കണമെന്നും ആഹ്വാനം ചെയ്തു. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. ഈ ശീലം എന്നന്നേക്കുമായി ഉപേക്ഷിക്കണം. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണ്.
കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനപങ്കുവഹിക്കാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ചിന്താരീതി മാറി. പോലീസുമായുള്ള അകലം കുറഞ്ഞു. റംസാന് സമയത്ത് ലോകം കോവിഡ് മുക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/3bF9p9N
via IFTTT
No comments:
Post a Comment