ഇ വാർത്ത | evartha
അന്ധകാരമകറ്റാൻ വെളിച്ചം തെളിഞ്ഞു : കൊറോണ വ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യദീപം തെളിയിച്ച് രാജ്യം

കോവിഡ് വിരുദ്ധപോരാട്ടത്തിന് ഐക്യം വിളംബരംചെയ്ത് രാജ്യമെങ്ങും ദീപപ്രഭ. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ലൈറ്റുകള്‍ അണച്ച് രാജ്യം വീടുകളില്‍ ദീപം തെളിയിച്ചു.ഞായറാഴ്ച രാത്രി ഒമ്പതുമണിക്കാണ് ഐക്യദീപം തെളിയിക്കല്‍ ആരംഭിച്ചത്. ഒമ്പതു മിനുട്ട് നേരത്തേക്ക് ഐക്യദീപം തെളിയിക്കല്‍ നീണ്ടുനിന്നു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളും നേതാക്കളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്
സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവർ വിവിധ ദീപം തെളിയിക്കലിൽ പങ്കുചേർന്നു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ലൈറ്റുകള്‍ അണച്ചു. ജീവനക്കാര്‍ ടോര്‍ച്ച് ലൈറ്റ് തെളിയിച്ചു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാർ ദീപം തെളിയിച്ച് ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിക്കുകയും ചെയ്തിരുന്നു.
ഒൻപത് മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. വെള്ളിയാഴ്ച രാവിലെ 9നു പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലായിരുന്നു ആഹ്വാനം. സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ നടപടികളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കല്‍ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2Xb8RUJ
via IFTTT
No comments:
Post a Comment