1947ലെ വിഭജനത്തിന്​ ശേഷം​ രാജ്യം അഭിമുഖീകരിക്കുന്ന ദുരവസ്ഥ; അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്ര ചെലവ്​ കോൺഗ്രസ്​ വഹിക്കും -സോണിയ ഗാന്ധി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 3 May 2020

1947ലെ വിഭജനത്തിന്​ ശേഷം​ രാജ്യം അഭിമുഖീകരിക്കുന്ന ദുരവസ്ഥ; അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്ര ചെലവ്​ കോൺഗ്രസ്​ വഹിക്കും -സോണിയ ഗാന്ധി

ഇ വാർത്ത | evartha
1947ലെ വിഭജനത്തിന്​ ശേഷം​ രാജ്യം അഭിമുഖീകരിക്കുന്ന ദുരവസ്ഥ; അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്ര ചെലവ്​ കോൺഗ്രസ്​ വഹിക്കും -സോണിയ ഗാന്ധി

ഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾ​പ്പെടെ ആവശ്യക്കാരായ മുഴുവൻ തൊഴിലാളികളുടെയും നാട്ടിലേക്കുള്ള ട്രെയിൻ യാത്രാ ചെലവ്​ കോൺഗ്രസ്​ വഹിക്കുമെന്ന്​ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റികളാണ്​​ ഈ ചെലവ്​ വഹിക്കുകയെന്നും സോണിയ ​വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

തൊഴിലാളികൾ നമ്മുടെ സമ്പദ്​വ്യവസ്ഥയുടെ ന​ട്ടെല്ലാണ്​. അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ്​ രാഷ്​ട്രത്തിൻെറ അടിത്തറ. ആയിരക്കണക്കിന്​ അന്തർ സംസ്ഥാന തൊഴിലാളികൾ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാ​െത കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്യേണ്ടി വന്ന അവസ്ഥ 1947ലെ വിഭജനത്തിന്​ ശേഷം ആദ്യമായാണ്​ രാജ്യം അഭിമുഖീകരിക്കുന്നത്​.

ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും കേന്ദ്ര സർക്കാറും റെയിൽവെ മന്ത്രാലയവും തൊ​ഴിലാളികളോട്​ ടിക്കറ്റിന്​ പണം വാങ്ങുകയാണെന്നും അവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട്​ കേ​ന്ദ്ര സർക്കാർ മുഖം തിരിച്ചുവെന്നും സോണിയ ആരോപിച്ചു.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/3dedRNm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages