ഇ വാർത്ത | evartha
കൊവിഡ് അകന്നാൽ ആഗസ്റ്റിൽ ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വൻറി 20 പരമ്പര

ന്യൂഡല്‍ഹി: ആഗസ്റ്റ് അവസാനം ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് പരമ്പര നടത്താൻ ആലോചന. എന്നാൽ കൊവിഡ് മഹാമരി അടങ്ങിയാൽ മാത്രമേ മത്സരം നടത്താനകൂ. രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ അനുമതിയോടെ മാത്രമേ മൂന്നു ദിവസത്തെ പരമ്പര നടത്താനാകൂ.
നിലവിലെ സാഹചര്യത്തില്‍ മത്സരം നീട്ടിവെക്കാനാണ് സാധ്യത. മത്സരത്തിനായി തയ്യാറാക്കിയ കരാറിനെ ഇന്ത്യ ബഹുമാനിക്കുന്നുണ്ടെന്നും കോവിഡ് കാരണം ചിലപ്പോള്‍ അല്പം വൈകിയേക്കുമെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ജാക്വസ് ഫോള്‍ പറഞ്ഞു.
ബി.സി.സി.ഐയുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.എന്നാൽ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയാല് മാത്രമേ മത്സരത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും കാര്യങ്ങള്‍ എല്ലാം ഉദ്ദേശിക്കുന്ന രീതിയില്‍ നടന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ മത്സരം നടക്കുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2TprkKA
via IFTTT
No comments:
Post a Comment