ഇ വാർത്ത | evartha
ലോക് ഡൗൺ നീളും: പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചനകൾ. ലോക്ക്ഡൗൺ നാലംഘട്ടത്തിലേക്ക് നീട്ടുന്നതിന്‍റെ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. ലോക് ഡൗൺ വരുന്ന ജൂൺ മാസം വരെ നീട്ടാനാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
നേരത്തേ, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്രം. പല സംസ്ഥാനങ്ങളും ലോക് ഡൗൺ നീട്ടുന്നതിനോട് അനുകൂല നിലപാടാണ് എുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് തത്സ്ഥിതി തുടരുവാനാണ് സാധ്യത.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/3dFxDl5
via IFTTT
No comments:
Post a Comment