ഇ വാർത്ത | evartha
അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മറ്റു രണ്ടു പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി.
കലാപമുണ്ടാക്കാനുള്ള ഉദേശ്യത്തോടെയുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, മതവികാരങ്ങളെ വ്രണപ്പെടുത്തുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റാസ എജ്യുക്കേഷന്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഇര്ഫാന് അബൂബക്കര്‍ ഷെയ്ക്കാണ് പരാതി നല്‍കിയത്. ഏപ്രില്‍ 29ന് ഒരു മുസ്ലീം പള്ളിക്ക് മുന്‍പിലുണ്ടായ ആള്‍ക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഇതിനെ ചോദ്യം ചെയ്യുന്നതരത്തിലുള്ള പരാമര്‍ശങ്ങളാണ് ചാനലിലൂടെ കാണിച്ചത്.
എന്നാല്‍, ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് നാടുകളിലേക്ക് തിരികെ പോവണമെന്ന ആവശ്യമുന്നയിച്ച് കുടിയേറ്റ തൊഴിലാളികള്‍ സംഘം ചേര്‍ന്നു നില്ക്കുന്ന ചിത്രമായിരുന്നു ചാനലിലൂടെ തെറ്റായി വ്യാഖ്യാനിച്ച് പുറത്തുവിട്ടതെന്നാണ് പരാതി.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2xvkUlm
via IFTTT
No comments:
Post a Comment