ഇ വാർത്ത | evartha
അംഫാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍ ഒഡീഷ

അംഫാൻ ചുഴലിക്കാറ്റ് ഭീതിയിൽ കഴിയുകയാണ് ഒഡിഷ.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ചുഴലിക്കാറ്റിന് സാധ്യത വർധിച്ചത്. ഒഡീഷയിലെ 12 തീരദേശ ജില്ലകള്‍ക്ക് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കി.
ജനങ്ങള്‍ക്കായി അഭയ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കാലാവസ്ഥ വകുപ്പ് മീന്‍പിടിത്തക്കാര്‍ക്ക് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനും തെരച്ചിലിനുമുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ തീരരക്ഷാ സേനയും വ്യക്തമാക്കി.
കൊല്‍ക്കത്ത, ഹൗറ, ഹുഗ്ലി, കിഴക്കന്‍ മിഡ്നാപൂര്‍, പടിഞ്ഞാറന്‍ മിഡ്നാപൂര്‍ എന്നീ ജില്ലകളില്‍ ഈ മാസം 19 ന് നേരിയതോ ശക്തമല്ലാത്തതോ ആയ മഴയും 20ന് അതിശക്തമായ മഴയും അനുഭവപ്പെടും.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/3bvRUYM
via IFTTT
No comments:
Post a Comment