ഇ വാർത്ത | evartha
കോവിഡ് ചികിത്സക്കായി സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച ഫാർമസിസ്റ്റ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ചികിത്സയ്ക്കായി സ്വയം വികസിപ്പിച്ചെടുത്ത മരുന്ന കഴിച്ച് ഫാർമസിസ്റ്റ് മരിച്ചു. സംസ്താനത്തെ പ്രശസ്ത ഔഷധ കമ്പനിയിൽ ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായ കെ. ശിവനേശനാണ് മരിച്ചത്.
കമ്പനിയുടെ ഉടമയായ രാജ് കുമാറും ശിവനേശനും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്. പിന്നീട് ഇരുവരും സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുകയും ചെയ്തു. മരുന്ന് കഴിച്ച ഇരുവരും തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനേശന്റെ ജീവൻ രക്ഷിക്കാനായില്ല.
ശിവേശൻ കൂടുതൽ അളവു മരുന്നു കഴിച്ചതായാണ് വിവരം. രാജ് കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/3bipdOS
via IFTTT
No comments:
Post a Comment