ഇ വാർത്ത | evartha
വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ മരിച്ചു

ശ്രീനഗര്‍: അതിർത്തിയിൽ വീണ്ടും വെടിവെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. കഴിഞ്ഞ ദിവസം പാകിസ്താന് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിച്ചു.
ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ രാംപുര്‍ സെക്ടറില്‍ വെള്ളിയാഴ്ച വൈകീട്ടാണ് പാക് വെടിവെപ്പുണ്ടായത്. പരിക്കേറ്റ സൈനികരെയെല്ലാവരേയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്കിയെലങ്കിലും രണ്ട് പേര് മരണപ്പെടുകയായിരുന്നു.
പ്രകോപനമില്ലാതെ പാക് സൈനികര്‍ വെടിയുതിര്‍ത്തത് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഉടന്‍ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി.ഏപ്രില്‍ 30 ന് പൂഞ്ചിലും പ്രകോപനമില്ലാതെ പാക് സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2KU7Bya
via IFTTT
No comments:
Post a Comment