ഇ വാർത്ത | evartha
മഴയിൽ മുങ്ങി സംസ്ഥാനം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതോടെ സംസ്ഥാനമൊട്ടാകെ കനത്ത മഴ. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നിങ്ങനെ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രന്യൂനമർദ്ദം അതിതീവ്ര ചുഴക്കലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമനും ഇടയിലെ പ്രദേശങ്ങളില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക.
വടക്കന്‍ മഹാരാഷ്ട്രയിലെയും ദക്ഷിണ ഗുജറാത്തിലെയും തീരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് ഈ വര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആനന്ദ് ശര്‍മ അറിയിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2Y6tbWr
via IFTTT
No comments:
Post a Comment