ഇ വാർത്ത | evartha
ഓൺലൈൻ ക്ലാസിനിടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; കൊല്ലത്ത് അധ്യാപകനെതിരെ പോക്സോ കേസ്

കൊല്ലം: കുട്ടികളുടെ ഓൺലൈൻ ക്ലാസിനിടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത അധ്യാപകനെതിരെ കേസ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നിയന്ത്രിക്കുന്ന പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വീഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്. അധ്യാപകനെ സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്തു. ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് യുപി സ്കൂളിലെ അധ്യാപകനെതിരെയാണു നടപടി.
സംഭവം വിവാദമായതോടെ കെഎസ്‍യു പ്രവർത്തകർ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. ബിജെപി പ്രവർത്തകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചു. തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ ഹെഡ്മാസ്റ്ററും മാനേജ്മെന്റും തീരുമാനിക്കുകയായിരുന്നു.
ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്നു പൂയപ്പള്ളി പൊലീസ് അധ്യാപകനെതിരെ കേസെടുത്തു. അധ്യാപകൻ ഒളിവിൽ പോയി. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണു കേസെടുത്തത്.
അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിലാണ് അധ്യാപകൻ വിഡിയോ ഷെയർ ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയാണ്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/30pb68H
via IFTTT
No comments:
Post a Comment