ഇ വാർത്ത | evartha
യുപി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുപിയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അതുൽ ഗാർഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് താനുമായി ഇടപഴകിയവർ എത്രയും വേഗം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
‘ഈ മാസം15 ന് നടത്തിയ ആർടിപിസിആർ പരിശോധനയിൽ എനിക്ക് കൊവിഡ് നെഗറ്റീവായിരുന്നു പരിശോധനാ ഫലം. പക്ഷെ കഴിഞ്ഞ ദിവസം നടത്തിയ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടു. ഓഗസ്റ്റ് 16നും 18നും ഇടയിൽ ഞാനുമായി ഇടപഴകിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.’ – അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ, യുപിയിൽ രണ്ട് മന്ത്രിമാർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു.സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവരാണ് മരിച്ചത്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2E89Cqd
via IFTTT
No comments:
Post a Comment