കൊവിഡ്: കന്യാകുമാരി എം പി വസന്തകുമാർ അന്തരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 28 August 2020

കൊവിഡ്: കന്യാകുമാരി എം പി വസന്തകുമാർ അന്തരിച്ചു

ഇ വാർത്ത | evartha
കൊവിഡ്: കന്യാകുമാരി എം പി വസന്തകുമാർ അന്തരിച്ചു

കൊവിഡ് വൈറസ് ബാധയെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കന്യാകുമാരി കോൺഗ്രസ് എം പി വസന്തകുമാർ അന്തരിച്ചു. അടുത്ത ദിവസങ്ങളിലായി രോഗം രൂക്ഷമായതിനെ തുടർന്ന് ഒരാഴ്ച്ചയിൽ ഏറെയായി ഇദ്ദേഹം വെൻറ്റിലേറ്ററിലായിരുന്നു .

തമിഴ്‌നാട് കോൺഗ്രസിന്റെ മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കുമരി അനന്തന്റെ സഹോദരനാണ് എംപി വസന്തകുമാർ. ഈ മാസം 11 നാണ് വസന്തകുമാറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇപ്പോൾ തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു വസന്തകുമാർ.



കഴിഞ്ഞ തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് വസന്തകുമാർ പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തി കന്യകുമാരിയിൽ നിന്നും എം പിയായത്. തമിഴ്നാട്ടിലും കർണാടകയിലുമായി നിരവധി ബ്രാഞ്ചുകളുള്ള ‘വസന്ത് ആൻഡ് കോ ‘ യുടെ സ്ഥാപകനും വസന്ത് ടിവിയുടെ എം ഡിയുമാണ് വസന്തകുമാർ.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/3gzYyQ3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages