
കേരളത്തിൽ നിന്നും കഴിഞ്ഞ ദിവസം മൂന്നു ഭീകരരഴെ ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റു ചെയ്തതിനു പിന്നാലെ അതുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുന്നു. കേരളത്തിൽ ഭീകര സംഘടനകളെ പിന്തുണക്കുന്ന ഗ്രൂപ്പുകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കേരളത്തിൽ 12 നവമാധ്യമ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ളതെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി.
അൽഖ്വയ്ദയുടെ ഉപസംഘടനക്ക് ആശയ പ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ കണ്ടെത്തി. വ്യാജ പേരുകളിൽ പുതിയ ഗ്രൂപ്പുകൾ തീവ്രവാദ പ്രചാരണത്തിന് ശ്രമിക്കുന്നതായും ഏജന്‍സിയുടെ കണ്ടെത്തല്‍.ഇത്തരം ഗ്രൂപ്പുകൾ നിരീക്ഷണത്തിലെന്നും കേന്ദ്ര ഇൻ്റലിജൻസ് അറിയിച്ചു.
എറണാകുളത്തിന് പുറത്തുള്ള മറ്റ് ജില്ലകളിലും അൽഖ്വയ്ദാ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. കേരളത്തിലെ സംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉള്ളതായാണ് എൻഐഎയുടെ നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനക്ക് എതിരെ അന്വേഷണവുമായി എൻഐഎ രംഗത്തെത്തി. ജമായത്തുൽ മുജാഹിദ്ദീൻ എന്ന സംഘടന കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ പിടിയിലായവർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നും രാജ്യത്താകെ പിടിയിലായ 120 ജെഎംബി ഭീകരരിൽ അധികം പേരും കേരളത്തിൽ താമസിച്ചിട്ടുണ്ടെന്നും വിവരം.
കേരളത്തിലെ ചില സംഘടനകൾ സംശയ നിഴലിലെന്നും എൻഐഎ വൃത്തങ്ങൾ അറിയിക്കുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3kwR0zX
via IFTTT
No comments:
Post a Comment